Section

malabari-logo-mobile

കോഴിക്കോട് ജില്ലയിൽ കോളറ ഭീതി ; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

HIGHLIGHTS : Cholera scare in Kozhikode district; The health department called an emergency meeting

 

കോഴിക്കോട് : കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട് നരിക്കുനിയിൽ പ്രദേശത്തെ കിണറുകളിലെ പരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ പരിശോധനയിൽ മൂന്നിടത്താണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്.

ജില്ലയിൽ ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രദേശങ്ങളിലെ വെള്ളത്തിലാണ് വിബ്രിയോ കോളറെ, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് സൂപ്പർവൈസർ മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

sameeksha-malabarinews

കഴിഞ്ഞ ആഴ്ച കോഴിക്കോട് ഭക്ഷ്യവിഷബാധയെത്തുടർന്ന് യാമിൻ എന്ന രണ്ട് വയസ്സുകാരൻ മരിച്ചിരുന്നു. വിവാഹ വീട്ടിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നായിരുന്നു വിഷബാധയേറ്റത്. ഇതേ തുടർന്ന് വിവാഹ വീടുകളിലെയും പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലും നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!