എസ്‌ഐയെ കൊലപ്പെടുത്തിയ കേസ് ;കുട്ടികളടക്കം നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടക്കടുത്ത് കാലി മോഷ്ടാക്കളെ പിന്തുടര്‍ന്ന സബ് ഇന്‍സ്‌പെക്ടര്‍ ഭൂമിനാഥനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍. ഇതില്‍ 10,17 വയസ്സുള്ള കുട്ടികളുമുണ്ട്. ഇവരെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കസ്റ്റഡിയിലെടുത്തകത്.

പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ച് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബൈക്ക് പട്രോളിങ്ങിനിടെ ഇരുചക്രവാഹനത്തില്‍ ആടിനെ മോഷ്ടിച്ചുകൊണ്ടുപോകുന്നത് കണ്ടത്. ഇവരെ ഇരുബൈക്കുകളിലായി എസ്‌ഐയും പോലീസുകാരനും പിന്തുടരുകയായിരുന്നു. എസ്‌ഐ ഭൂമിനാഥന്‍ കീരനൂരിനടുത്ത് വെച്ച് ഇവരെ പിടികൂടി. ഇതിനിടെ മോഷ്ടാക്കള്‍ മാരകായുധങ്ങളുമായി എസ്‌ഐയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്

Share news
error: Content is protected !!
Scroll to Top