ജില്ലയുടെ വികസന മുന്നേറ്റത്തിന് രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ വേണം : കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോണ്‍

തിരൂരങ്ങാടി: കാലങ്ങളായി വികസന കാര്യത്തില്‍ മലപ്പുറം ജില്ല പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദികളാണെന്ന് കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച വികസന മുഖാമുഖം അഭിപ്രായപ്പെട്ടു. ഈ കാര്യത്തില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം നാടിന്റെ വികസനത്തിന്നായി രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായ വ്യത്യാസം മറന്ന് യോജിപ്പിലെത്തേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ അഭിപ്രായ കൂട്ടായ്മക്കായി കേരള മുസ്ല്യം ജമാഅത്ത് യത്‌നിക്കുമെന്നും മുഖാമുഖം ചൂണ്ടിക്കാട്ടി.

‘മലപ്പുറത്തിന് വികസനം സ്വപ്നമോ ?’ എന്ന ശീര്‍ഷകത്തില്‍ തിരൂരങ്ങാടി സീഗോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഫിനാന്‍സ് സിക്രട്ടറി എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ-വ്യവസായ – മാധ്യമ പ്രവര്‍ത്തകരായ അഡ്വ: സി ഇബ്‌റാഹീം കുട്ടി (സി പി എം ), എന്‍ പി ഹംസക്കോയ ( കോണ്‍ഗ്രസ് ),ഹനീഫ പുതുപ്പറമ്പ് ( മുസ്ലിം ലീഗ് ), എസ് ആര്‍ റെജിനോള്‍ഡ് ( സി പി ഐ ), യു എ റസാഖ് ( തിരൂരങ്ങാടി പ്രസ് ക്ലബ് പ്രസിഡണ്ട്) എന്നിവര്‍ ഇടപെട്ടു സംസാരിച്ചു. മോഡറേറ്റര്‍ എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി കോഡീകരണം നടത്തി. ഇ മുഹമ്മദലി സഖാഫി സ്വാഗതം, എം വി അബ്ദുര്‍ റഹ്‌മാന്‍ ഹാജി നന്ദിയും പറഞ്ഞു. എന്‍ എം സൈനുദ്ദീന്‍ സഖാഫി (എസ് വൈ എസ് ), കെ സി മുഹമ്മദ് കുട്ടി ഹാജി (എസ് എം എ ), ആബിദ് വെന്നിയൂര്‍ (എസ് എസ് എഫ്), ടി ഉബൈദുല്ല മുസ്ലിയാര്‍ (എസ് ജെഎം) തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top