Section

malabari-logo-mobile

വിദേശ മുസ്ലീങ്ങള്‍ക്ക് ഉംറക്കുള്ള അനുമതി 18 മുതൽ 50 വയസ്സുള്ളവർക്ക് മാത്രം

HIGHLIGHTS : Foreign Muslims are allowed to perform Umrah only for those between the ages of 18 and 50

സൗദി : വിദേശത്തു നിന്നും വരുന്ന മുസ്ലിംകൾക്ക് ഉംറ തീർത്ഥാടനത്തിനുള്ള അനുമതി 18 മുതൽ 50 വയസ്സ് വരെയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാൻ ആവില്ലെന്നും കുട്ടികളെ കൊണ്ടുവരുമെന്നാണ് നിർദ്ദേശം . വിദേശ തീർത്ഥാടകർ സൗദി അറേബ്യയിൽ അംഗീകരിച്ച പൂർണ്ണമായ കൊവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. ഇലക്ട്രോണിക് എൻട്രി വിസ ലഭിക്കുന്നതിന് ഔദ്യോഗികമായി അംഗീകരിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.

തീർത്ഥാടകർ ലൈസൻസ് ഉള്ള ട്രാവൽ കൺസൽറ്റന്റുമാരെ തിരഞ്ഞെടുക്കണം. ഏജൻസികൾക്ക് സൗദിയിൽ ഉംറ കമ്പനികളുമായി കരാർ ഉണ്ടാവണം. ആഭ്യന്തരമന്ത്രാലയത്തിന് ഖു ദും പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്ത ശേഷമാണ് രാജ്യത്തേക്ക് പ്രവേശിക്കേണ്ടത്. ഇവിടെ എത്തിയതിനു ശേഷം നേരിട്ട് പെർമിറ്റ് ലഭിക്കുന്ന സേവനം ലഭ്യമാകും. പുതിയ സേവനത്തിന് ഇ അതമർന, തവക്കൽന അപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!