Section

malabari-logo-mobile

ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു

HIGHLIGHTS : Sunderlal Bahuguna, founder of the Chipko movement, has died

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസ്‌സായിരുന്നു.

കോവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വനനശീകരണത്തിനെതിരായ ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദര്‍ലാല്‍ ബഹുഗുണ. വനനശീകരണത്തിനെതിരെ മരങ്ങളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന സമരരീതിയായിരുന്നു ചിപ്കോ മുന്നേറ്റം.

sameeksha-malabarinews

ഉത്തരാഖണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26ന് ആയിരുന്നു മുന്നേറ്റത്തിന് തുടക്കമിട്ടത്. 1970 കളില്‍ ചിപ്കോ പ്രസ്ഥാനം വഴിയും 1980 മുതല്‍ 2004 വരെ തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനം വഴിയും പ്രകൃതി സംരക്ഷണത്തിനായി പോരാടി.
പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!