Section

malabari-logo-mobile

ചിങ്ങം ഒന്ന് കര്‍ഷക ദിനം; കര്‍ഷകര്‍ക്ക് പിന്തുണ നല്‍കേണ്ട സന്ദര്‍ഭം; മുഖ്യമന്ത്രി

HIGHLIGHTS : chingam One Farmer's Day; context of support to farmers; Chief Minister

കര്‍ഷകരുടെ സുരക്ഷിതത്വം തകര്‍ക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അവയോട് ഐക്യപ്പെടാനും കര്‍ഷകര്‍ക്കു പിന്തുണ നല്‍കാനും മുന്നോട്ട് വരാന്‍ നാം തയ്യാറാകേണ്ട സന്ദര്‍ഭമാണിതെന്നും കര്‍ഷകദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കര്‍ഷക ദിനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

നമ്മുടെ ശ്രേഷ്ഠമായ കാര്‍ഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്.

sameeksha-malabarinews

ബദല്‍ കാര്‍ഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാന്‍ അനിവാര്യമായ പിന്തുണ ഏവരില്‍ നിന്നും ഉണ്ടാകണം. നമ്മുടെ മഹത്തായ കാര്‍ഷിക പാരമ്പര്യം സംരക്ഷിക്കാനും കര്‍ഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!