രണ്ടു വര്‍ഷത്തിനുള്ളില്‍ സ്വന്തം ബഹിരാകാശനിലയമൊരുക്കാന്‍ ചൈന

China Planning To Build Its Own Space Station In Two Years

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബീജിങ്: ബഹിരാകാശത്ത് സ്വന്തമായി നിലയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട വിക്ഷേപണം നടത്തി ചൈന. രണ്ടായിരത്തി ഇരുപത്തി രണ്ടോടെ ബഹിരാകാശനിലയം സ്ഥാപിക്കാനാണ് നീക്കം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദ്യഘട്ടമായി ബഹിരാകാശയാത്രികര്‍ക്ക് തങ്ങാനുള്ള ചെറുപേടകമാണ് കഴിഞ്ഞ ദിവസം വിജയകരമായി വിക്ഷേപിച്ചത്.

സ്ഥിരം നിലയത്തിനായി ഇനി 11 വിക്ഷേപണം കൂടിയുണ്ടാകും. ഭൂമിയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെയാകും ബഹിരാകാശനിലയം. 15 വര്‍ഷമായിരിക്കും കാലാവധി. വിക്ഷേപണമെല്ലാം പൂര്‍ത്തിയായല്‍ നിലയത്തിന് 90 ടണ്‍ ഭാരമുണ്ടാകും. രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ നാലിലൊന്നുവരും ഇത്.

അമേരിക്ക, റഷ്യ, ക്യാനഡ, യൂറോപ്പ്, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് രാജ്യാന്തരബഹിരാകാശനിലയം സ്ഥാപിച്ചത്. 2024 ആകുമ്പോള്‍ ഇതിന്റെ കാലാവധി തീരും. എങ്കിലും 2028 വരെ പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •