Section

malabari-logo-mobile

ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് കുത്തനെ കുറച്ച് കേരളം

HIGHLIGHTS : RTPCR Kerala slashes inspection rates

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുത്തനെ കുറച്ചു. കേരളത്തിലെ സ്വകാര്യ ലാബുകളിലെ കോവിഡ് 19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്കാണ് കുറച്ചിരിക്കുന്നത്.

പരിശോധനാ നിരക്ക് 1,700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഐ സി എം ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.

sameeksha-malabarinews

മുമ്പ് ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് 1,500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1,700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ സി എം ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!