Section

malabari-logo-mobile

കുഞ്ഞുങ്ങള്‍ക്കുള്ള വാക്സിന്‍ ജൂലൈയില്‍ തയ്യാറാകും: ബയോണ്‍ടെക്

HIGHLIGHTS : The baby vaccine will be ready in July: Biotech

കുഞ്ഞുങ്ങള്‍ക്കുള്ള കോവിഡ് വാക്സിന്‍ ജൂലായ്, സെപ്റ്റംബര്‍ മാസങ്ങളിലായി തയ്യാറാകുമെന്ന് ബയോണ്‍ടെക്. അഞ്ച് മുതല്‍ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കോവിഡ് വാക്സിന്‍ ജൂലായിലും അഞ്ച് വയസ്സില്‍ താഴെപ്രായമുള്ളവരുടെ വാക്സിന്‍ സെപ്റ്റംബറോടെയും ലഭ്യമാകുമെന്നാണ് കമ്പനി സി ഇ ഒ അറിയിച്ചത്. ബയോണ്‍ടെക് സി ഇ ഒയെ ഉദ്ധരിച്ച് ജര്‍മ്മന്‍ മാഗസിന്‍ സ്പീഗലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് വയസ്സില്‍ താഴെയുള്ളവരില്‍ ആറുമാസം പ്രായമായ കുഞ്ഞുങ്ങള്‍വരെ ഉള്‍പ്പെടുമെന്നും കമ്പനി പറയുന്നു.

ഡാറ്റാ പരിശോധനയ്ക്ക് നാല് മുതല്‍ ആറ് ആഴ്ച്ചകള്‍ മാത്രമാണ് വേണ്ടി വരികയെന്നും ബയോണ്‍ടെക് കമ്പനി സി ഇ ഒ അറിയിച്ചു.’കാര്യങ്ങള്‍ നല്ലനിലയില്‍ പുരോഗമിക്കുകയാണെങ്കില്‍ പന്ത്രണ്ട് വയസ്സില്‍ താഴെയും അഞ്ച് വയസ്സില്‍ താഴെയുമുള്ള കുഞ്ഞുങ്ങള്‍ക്ക് തയ്യാറാക്കിയ വാക്സിന്‍ പെട്ടെന്ന് തന്നെ അംഗീകാരത്തിന് വേണ്ടി സമര്‍പ്പിക്കാനാകുമെന്നാണ് കരുതുന്നത്,’ സി ഇ ഒ ഊര്‍ ഷാഹിനെ ഉദ്ധരിച്ച് സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു. 12 മുതല്‍ 15 വരെ പ്രായമുള്ള മുതിര്‍ന്ന കുട്ടികളില്‍ അടിയന്തിര സാഹചര്യങ്ങളില്‍ തങ്ങളുടെ വാക്സിന്‍ ഉപയോഗിക്കാനുള്ള അംഗീകാരം തേടി ബയോണ്‍ടെക്കും ഫൈസറും യൂറോപ്യന്‍ റഗുലേറ്റേഴ്സിനെ ഈ മാസം സമീപിച്ചിരുന്നു.പന്ത്രണ്ട് വയസ്സിനും അതിന് മുകളിലുള്ളവര്‍ക്കും വേണ്ടി നിര്‍മ്മിക്കപ്പെട്ട വാക്സിന്റെ പരിശോധനകള്‍ അതിന്റെ അവസാന ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു.

sameeksha-malabarinews

മുതിര്‍ന്നകുട്ടികള്‍ക്കായി നിര്‍മ്മിച്ച കോവിഡ്-19 വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും ശക്തമായ ആന്റി ബോഡി പ്രതികരങ്ങളുണ്ടാക്കാന്‍ സഹായകരമാണെന്നും മാര്‍ച്ച് അവസാനത്തോടെ പ്രസിദ്ധീകരിച്ച വാക്സിന്‍ ട്രയലുകളുടെ ഫലം സൂചിപ്പിക്കുന്നതായി കമ്പനി പറയുന്നു. പതിനാറ്വയസ്സിനും അതിന് മുകളിലുള്ളവര്‍ക്കും ഫൈസര്‍, ബയോണ്‍ടെക് വാകിസിന്റെ രണ്ട് ഡോസ് നല്കാനുള്ള അംഗീകാരം നിലവിലുണ്ടെന്നും കമ്പനി അറിയിച്ചു. ലക്ഷണങ്ങളില്ലാത്ത കോവിഡാണ് പ്രായപൂര്‍ത്തിയാകാത്തവരില്‍ കാണുന്നതെന്നും അത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യത കൂടുതലാണെന്നും കമ്പനി വിലയിരുത്തുന്നതായും സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!