പരപ്പനങ്ങാടിയില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ചെന്ന് പരാതി; പോലീസ് കേസെടുത്തു

പരപ്പനങ്ങാടി; പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ യുവാവ് പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ മൊഴിയെടുത്ത ചൈല്‍ഡ് ലൈന്‍ കൂടുതല്‍ നടപടികള്‍ക്കായി പരാതി പോലീസിന് കൈമാറി. പരാതിയില്‍ കഴമ്പുണ്ടെന്ന് ചൈല്‍ഡ്‌ലൈനിന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി.

കുട്ടിയുടെ വീട്ടിലെത്തിയാണ് ചൈല്‍ഡ് ലൈന്‍ മൊഴിയെടുത്തത്.

സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ്  ഷിനോജ് എന്നയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്.പോക്‌സോ പ്രകാരമാണ് കേസ്. സൈക്കിളില്‍ വെച്ചും കടയില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി.

ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top