HIGHLIGHTS : Chief Minister Pinarayi Vijayan strongly criticized the Vizhinjam strike
തിരുവനന്തപുരം :വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് .വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢലക്ഷ്യത്തോടെ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് .ഭീഷണിയും വ്യാപക ആക്രമണം നടക്കുന്നു. സമാധാനം തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
കേരള പോലീസ് അക്കാദമിയുടെ 109 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ മാരുടെ പാസിംഗ് ഔട്ട് പരേഡ് അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ജനങ്ങളുടെ ശാന്തമായ ജീവിതം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അക്രമത്തിലേക്ക് ചില പ്രക്ഷോഭങ്ങള്‍ മാറുന്നു. അതിന്റെ ഭാഗമായി പോലീസിന്റെ നേര്‍ക്ക് ആക്രമണം നടന്നു. പോലീസ് സ്റ്റേഷനില്‍ ആക്രമിക്കുമെന്ന് ആഹ്വാനങ്ങള്‍ പരസ്യമായിരുന്നു.
ആഹ്വാനം ചെയ്തവര്‍ ഇത്തരത്തില്‍ ആക്രമം സംഘടിപ്പിക്കാനും ശ്രമിച്ചു. സംഘര്‍ഷത്തെ സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിനെ മുഖ്യമന്ത്രി പ്രശംസിച്ചു.
അക്രമികള്‍ എന്താണ് ലക്ഷ്യമിട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു എന്നു പോലീസിന്റെ ധീരോദാത്തമായ സംയമനം കൊണ്ടാണ് ആക്രമികള്‍ ഉദ്ദേശിച്ച വിധത്തില്‍ സാഹചര്യം മാറാതിരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു .
അതേസമയം വിഴിഞ്ഞം ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് 163 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിഐജി ആര് നിഷാദിനെ അറിയിച്ചു. അക്രമം നടത്തിയ പ്രതികളെ തിരിച്ചറിയേണ്ടതുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നിശാന്തിനി അറിയിച്ചു .