റോഡരികിലൂടെ നടന്നു പോകവേ മിനിലോറിയിടിച്ച് കണ്ണൂരില്‍ മൂന്നുവയസ്സുകാരന്‍ മരിച്ചു

കണ്ണൂര്‍:ബന്ധുവിനോടൊപ്പം റോഡരികിലൂടെ നടന്നുപോകുന്ന അതിനിടെ മിനിലോറിയിടിച്ച് 3 വയസുകാരന്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ രവികാന്ത് ശര്‍മയുടെയും പൂനം കുമാരിയുടെ മകന്‍ മേയാങ്ക് ശര്‍മയാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കുഞ്ഞിമംഗലം കൊയപ്പാറയിലാണ് അപകടം . ബന്ധുവിന്റെ കൈപിടിച്ച് നടന്നു പോകുന്നതിനിടെ കൊവ്വപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന മിനിലോറി കൂട്ടിയെ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ഉടന്‍തന്നെ കുഞ്ഞിനെ കണ്ണൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

കൊയപ്പാറയിലെ വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

ശശാങ്ക് ശര്‍മ സഹോദരനാണ്.

Share news
error: Content is protected !!
Scroll to Top