Section

malabari-logo-mobile

എസ്എന്‍ഡിപി നേതാവിന്റെ മരണത്തില്‍ വെള്ളാപ്പളിയെ പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവ്

HIGHLIGHTS : Court order to impeach Vellapalli in SNDP leader's death

ആലപ്പുഴ:എസ്എന്‍ഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മാരാരിക്കുളം പോലീസ് ആണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മാനേജര്‍ കെ എന്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് .ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത് .മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി ,കെ എന്‍ അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

sameeksha-malabarinews

വെള്ളാപ്പള്ളി നടേശന്‍ അടക്കം മൂന്നു പേരെ പ്രതിചേര്‍ക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്

മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. മഹേശിന്റെ ആത്മഹത്യാകുറിപ്പില്‍ വെള്ളാപ്പള്ളി അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. 2020 ജൂണ്‍ നാലിനായിരുന്നു മഹേശനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് .ഓഫീസിലെ ചുമരില്‍ ഒട്ടിച്ചു വെച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!