തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ അദേഹത്തിന്റെ പേരില്ലാത്തതാണ് വോട്ട് ചെയ്യാന്‍ പറ്റാത്തതിന് കാരണം. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനനെകുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടറെ അറിയിച്ചു.
പൂജപ്പുര-ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്ട്‌മെന്റിലാണ് ടിക്കാറാം മീണ താമസിക്കുന്നത്. അദേഹത്തിന്റെ വോട്ട് പൂജപ്പുര വാര്‍ഡിലായിരുന്നു .
എന്നാല്‍ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ അദേഹത്തിന്റെ പേരില്ലായിരുന്നു. ആദ്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ സാഹച്യത്തിലാണ് അദേഹത്തിന് വോട്ട്‌ചെയ്യാന്‍ കഴിയാതായിരിക്കുന്നത്.




