ഭാരത് ബന്ദിനിടെ കെ കെ രാഗേഷും കൃഷ്ണപ്രസാദും ഉള്‍പ്പെടെ നിരവധി ഇടത് നേതാക്കള്‍ കസ്റ്റഡിയില്‍

ദില്ലി: ഭാരത് ബന്ദിനിടെ കെ കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെ നിരവധി ഇടത് നേതാക്കള്‍ കസ്റ്റഡിയില്‍. ബിലാസ്പൂരില്‍ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കരുതല്‍തടങ്കല്‍ എന്നാണ് പോലീസ് പറയുന്നത്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയില്‍എടുത്തിട്ടുണ്ട്. യുപിയിലെ വീട്ടില്‍ നിന്നും സമരത്തില്‍ പങ്കെടുക്കാനിറങ്ങിയപ്പോഴാണ് ആസാദിനെ അറസ്റ്റ് ചെയ്തത്.

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തെരഞ്ഞെടുപ്പ് കാരണം കേരളത്തില്‍ ഒഴിവാക്കിയിരുന്നു. അതെസമയം മറ്റ് സംസ്ഥാനങ്ങളിലെല്ലാം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍തുണയോടെ ഭാരത് ബന്ദ് ശക്തമായി പുരോഗമിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top