ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലില്‍?

ദില്ലി: ദല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ വീട്ടുതടങ്കലിലാണെന്ന് റിപ്പോര്‍ട്ട്. കെജ്‌രിവാളിനെ വീട്ടില്‍ നിന്ന് പുറത്തിങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

കെജ്‌രിവാള്‍ തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദില്ലി-ഹരിയാ അതിര്‍ത്തിയില്‍ പ്രതിഷേധം നടക്കുന്ന കര്‍ഷകരെ കാണാന്‍ എത്തിയിരുന്നു.

കര്‍ഷകര്‍ക്ക് എല്ലാ പിന്‍തുണയും നല്‍കും എന്ന് കര്‍ഷകരെ സന്ദര്‍ശിച്ചശേഷം കെജ്‌രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതെസമയം ദില്ലി പോലീസ് ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top