ചേലേമ്പ്രയില്‍ മിനിബസ്സ്‌ നിയന്ത്രണം വിട്ട്‌ അപകടപരമ്പര സൃഷ്ടിച്ചു

vallikkunnu-idimuzhikkal angadiyil apakadam varuthiya minibus 1
അപകടത്തില്‍ പെട്ടത്‌്‌ നാല്‌ വാഹനങ്ങള്‍
രണ്ടു പേര്‍ക്ക്‌ സാരമായ പരിക്ക്‌
തേഞ്ഞിപ്പലം: ചേലമ്പ്രയില്‍ ഇന്ന്‌ രാവിലെ മിനിബസ്സ്‌ നിയന്ത്രണം വിട്ട്‌ പാഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാല്‍നടയാത്രക്കാരിക്കും ബൈക്ക്‌ യാത്രികനും ഗുരതരമായി പരിക്കേറ്റു ഇതിനിടെ ബസ്സ്‌ രണ്ട്‌ ബൈക്കുകളിലും ഒരു ബസ്സിലും ഇടിച്ചു

ദേശീയ പാത 17ല്‍ ഇടിമുഴിക്കലാണ്‌ അപകടമുണ്ടായത്‌

vallikkunnu-mini bus idichu theripicha bykeപള്ളിക്കല്‍ ബസാറില്‍ നിന്നും രാമനാട്ടുകരയിലേക്ക്‌ പോകുന്ന ബസ്സാണ്‌ അപകടത്തില്‍ പെട്ടത്‌. നിയന്ത്രണം വിട്ട ബസ്സ്‌ ആദ്യം കാല്‍നടയാത്രക്കാരിയായ വനജ എന്ന സ്‌ത്രീയെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന മറുഭാഗത്തേക്ക വെട്ടിച്ച ബസ്സ്‌ മറ്റൊരു ബൈക്ക്‌ ഇടിച്ച്‌ തെറി്‌പ്പിച്ചു. ഇതിനിടെ നിര്‍ത്തിയിട്ട്‌ ആളെ കയറ്റുകയായിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലും മിനിബസ്സിടിച്ചു.

അടുത്ത വെട്ടിക്കലില്‍ ബസ്സ്‌ മറ്റൊരു ബൈക്ക്‌ യാത്രകനെ ഇടിച്ചിട്ടു. ഈ ഇടിയില്‍ ബൈക്കും ആളും ബസ്സിനടിയിലായി. മീറ്ററുകളോളം സഞ്ചരിച്ചാണ്‌ ബസ്സ്‌ നിര്‍ത്താനായത്‌. നിന്നയുടന്‍ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.

Share news
error: Content is protected !!
Scroll to Top