Section

malabari-logo-mobile

ജല്വറിയില്‍ നിന്ന്‌ 150 പവന്‍ സ്വര്‍ണ്ണം വാങ്ങി മുങ്ങിയ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

HIGHLIGHTS : വളാഞ്ചേരി: ജ്വല്ലറിയില്‍ നിന്ന്‌ 150 പവന്‍ സ്വര്‍ണ്ണം കടം വാങ്ങി മുങ്ങിയ സംഘത്തിലെ മുഖ്യ്ര്രപതിയെ വളാഞ്ചേരി പോലീസ്‌ പിടികൂടി.


valancheri
 കോട്ടക്കല്‍ ഇരിങ്ങാവൂര്‍ വാണിയന്നൂര്‍ സ്വദേശി തറയില്‍ പറമ്പില്‍ മുഹമ്മദ്‌ മന്‍സൂര്‍ (32) ആണ്‌ അറസ്റ്റിലായത്‌.

2013 മെയ്‌ മാസത്തിലാണ്‌ സംഭവം. മന്‍സൂറും ഒരു സത്രീയും ചേര്‍ന്ന്‌ വളാഞ്ചേരിയിലെ ഹയാത്ത്‌ ഗോള്‍ഡ്‌ എന്ന ജ്വല്ലറിയില്‍ നിന്നും 31.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടം വാങ്ങി മുങ്ങുകയായിരുന്നു
വിവാഹാവിശ്യത്തിന്‌ സ്വര്‍ണ്ണമെടുക്കുന്നവരെ കണ്ടെത്തി അവര്‍ക്ക്‌ ജ്വല്ലറികളില്‍ നിന്നും സ്വര്‍ണ്ണം കടംവാങ്ങി നല്‍കുന്ന തൊഴിലാണ്‌ ഇയാള്‍ ചെയ്‌തു വന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.
ആദ്യമാദ്യം കൃത്യമായി പണം തിരിച്ചടച്ച്‌ ജ്വല്ലറി ഉടമകളുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ഇയാള്‍ പിന്നീട്‌ സ്വര്‍ണ്ണം കൈക്കലാക്കി മുങ്ങുകയായിരുന്നു. ഇപ്പോള്‍ ഇയാള്‍ വളാഞ്ചേരി പരിസരത്തുണ്ടെന്ന രഹസ്യവിവരത്തെട തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ അറസ്റ്റിലായത്‌.

sameeksha-malabarinews

തൃശ്ശുര്‍, മലപ്പുറം ജില്ലകളില്‍ ഇയാള്‍ക്കെതിരെ സമാനമായ തട്ടിപ്പുകേസ്സുകള്‍ ഉണ്ടെന്ന പോലീസ്‌ പറഞ്ഞഉ. തട്ടിപ്പുസംഘത്തിലെ സത്രീയടക്കും കുടുതല്‍ പേരുണ്ടെന്നാണ്‌ പോലീസിന്റെ നിഗമനം അവരെ ക്കുറിച്ച്‌ കൂടതല്‍ അന്വേഷണം നടത്തിവരികായാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!