Section

malabari-logo-mobile

ആരോഗ്യവകുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ തിരിമറി; ക്ലര്‍ക്കിന് അഞ്ചുവര്‍ഷം കഠിന തടവ്

HIGHLIGHTS : Change in the bank account of the Department of Health; Five years rigorous imprisonment for the clerk

തിരൂരങ്ങാടി: മെഡിക്കല്‍ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ആരോഗ്യ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തില്‍ ജീവനക്കാരന് കോഴിക്കോട് വിജിലന്‍സ് കോടതി കഠിന തടവും പിഴയും വിധിച്ചു. നന്നമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ യു.ഡി. ക്ലര്‍ക്കായിരുന്ന സി.കെ. മുരളീദാസിനാണ് ശിക്ഷ.

2005-08 കാലഘട്ടത്തില്‍ നന്നമ്പ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ടിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് വിവിധഘട്ടങ്ങളിലായി മെഡിക്കല്‍ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ഒരുലക്ഷം രൂപ വെട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്.

sameeksha-malabarinews

മുന്‍ മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി. പി. അബ്ദുല്‍ ഹമീദാണ് അന്വേഷണം നടത്തിയത്. അഞ്ച് വകുപ്പുകളിലായി ഒരുവര്‍ഷം വീതം ആകെ അഞ്ചുവര്‍ഷം കഠിന തടവും 1,40,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോഴിക്കോട് വിജിയലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ. അരുണ്‍നാഥ് ഹാജരായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!