ആടു ജീവിതം വിജയാഘോഷം

കടലുണ്ടി: പ്രവാസികളുടെ തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ആധാരമാക്കി നിര്‍മ്മിച്ച ആടുജീവിതം സിനിമയുടെ വിജയാഘോഷം മണ്ണൂര്‍ ചിത്ര സിനിപ്ലക്‌സില്‍ മുന്‍ എം.എല്‍.എ. വി.കെ.സി. മമ്മദ്‌കോയ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

സിനിമ വെറും വിനോദോപാധി മാത്രമല്ല, സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണെന്ന് ഉറപ്പുവരുത്തുകയാണ് ഇത്തരം ചിത്രങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

ചടങ്ങില്‍ തിയേറ്റര്‍ ഉടമ നന്ദന്‍ കാക്കാതിരുത്തി, എം.ബാബു, വാസുദേവന്‍ കാക്കാതിരുത്തി, റീജ
നന്ദകുമാര്‍, സുനില്‍ദത്ത് ബാബു, ഉദയന്‍ കാര്‍ക്കോളി, ദേവന്‍ കാക്കാതിരുത്തി. സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top