വാല്‍പ്പാറ: വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തേയില തോട്ടം തൊഴിലാളിയായ തമിഴ്നാട് സ്വദേശി അരുണ്‍(48) ആണ് മരിച്ചത്. മുരുകാളി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ അരുണിനെ നാട്ടുകാരും പോലീസുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



