പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് മാത്രം ചുമതല നല്‍കിയില്ല;അതൃപ്തി വ്യക്തമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തന്നെമാത്രം ഒഴിവാക്കി മറ്റെല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തനിക്ക് തരാതിരുന്നതിന് കാരണം അറിയില്ലെന്നും അദേഹം പറഞ്ഞു. ഇപ്പോള്‍ ഇതെകുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ചാണ്ടി ഉമ്മന്‍ ഉണ്ടായിരുന്നില്ല. ചാണ്ടി ഉമ്മന്‍ സ്ഥലത്തില്ലെന്നും അദേഹം വിളിച്ചിരുന്നു വെന്നുമാണ് രാഹുല്‍ മാങ്കൂട്ടില്‍ പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top