HIGHLIGHTS : ചന്ദ്രയാന്‍ മൂന്ന് റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ആഗസ്റ്റ് 30ന് രാവിലെ 7.35നാണ് റോവറിലെ നാവിഗേഷന്‍ ക്യാമറ ലാന്‍ഡറിന...
ചന്ദ്രയാന്‍ മൂന്ന് റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ആഗസ്റ്റ് 30ന് രാവിലെ 7.35നാണ് റോവറിലെ
നാവിഗേഷന്‍ ക്യാമറ ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തിയത്. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ സുരക്ഷിതമായി ഇരിക്കുന്നതും ലാന്‍ഡറിലെ രണ്ട് പ്രധാന ഉപകരണങ്ങളായ ചാസ്റ്റേയും ഇല്‍സയും പ്രവര്‍ത്തന സജ്ജമായി ചന്ദ്രോപരിതലം തൊട്ട് നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് റോവറിലെ ക്യാമറകള്‍ക്ക് എടുക്കാന്‍ കഴിയുക. ഐഎസ്ആര്‍ഒയുടെ ലബോറട്ടറി ഫോര്‍ ഇലക്ട്രോ ഒപ്ടിക് സിസ്റ്റംസാണ് ഈ ക്യാമറകള്‍ വികസിപ്പിച്ചത്. ചന്ദ്രോപരിതലത്തിലൂടെയുള്ള റോവറിന്റെ സഞ്ചാരം തുടരുകയാണ്.
ചന്ദ്രോപരിതലത്തില്‍ സള്‍ഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം പുറത്തുവന്നിരുന്നു. ചന്ദ്രയാന്‍ 3 ആണ് ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്‌സ് ആണ് കണ്ടെത്തല്‍ നടത്തിയത്. സള്‍ഫറിന് പുറമെ അലുമിനിയം, കാല്‍സ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്.


കഴിഞ്ഞ ദിവസം ചന്ദ്രയാന്‍ മൂന്ന് പ്രഗ്യാന്‍ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഇസ്രൊ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷന്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27നാണ് ചിത്രങ്ങള്‍ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നില്‍ നാല് മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം വന്നു. ഈ ഗര്‍ത്തം ഒഴിവാക്കാന്‍ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗര്‍ത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോള്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പുറത്തുവിട്ടത്.
ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മണ്ണിന്റെ താപനില അളക്കപ്പെടുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു