Section

malabari-logo-mobile

ബിയ്യം കായല്‍ ജലോത്സവം; ജൂനിയര്‍ കായല്‍ കുതിരയും പറക്കുംകുതിരയും ചാമ്പ്യന്‍മാര്‍

HIGHLIGHTS : Biyam Kayal Water Festival; Junior Bay Horse and Flying Horse Champions

ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവില്‍ ബിയ്യം കായല്‍ ജലോത്സവത്തില്‍ മേജര്‍ വിഭാഗത്തില്‍ പറക്കുംകുതിരയും മൈനര്‍ വിഭാഗത്തില്‍ ജൂനിയര്‍ കായല്‍ കുതിര ജലരാജാക്കന്‍മാരായി.

മേജര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത് കായല്‍കുതിരയും,കടവനാടന്‍ മൂന്നാം സ്ഥാനത്തുമെത്തി. മൈനര്‍ വിഭാഗത്തില്‍ പുളിക്കകടവനും രണ്ടാ സ്ഥാനത്തും സൂപ്പര്‍ ജറ്റ് മുന്നാം സ്ഥാനത്തുമെത്തി. മൈനര്‍ ബി വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ പടകൊമ്പന്‍ ഒന്നാം സ്ഥാനവും ജൂനിയര്‍ കായല്‍ കുതിര രണ്ടാം സ്ഥാനവും നേടി.

sameeksha-malabarinews

ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലില്‍ ജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. 12 മേജര്‍ വള്ളങ്ങളും 17 മൈനര്‍ വള്ളങ്ങളുമുള്‍പ്പെടെ 29 വള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുത്തത്.

കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ. ഇ.സിന്ധു, സി.രാമകൃഷണന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എ.ഡി. എം. എന്‍.എം. മെഹ്‌റലി, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, തഹസില്‍ദാര്‍ കെ.ജി സുരേഷ് കുമാര്‍
ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.

ബിയ്യം കായലിന്റെ ഓളവും തീരവും ആവേശത്തിരയിളക്കിയ വള്ളം കളി മത്സരം കാണാനെത്തിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധിയാളുകള്‍. പൊന്നാനിയിലെ ഓണം വാരാഘോഷത്തിന് പരിസമാപ്തി കുറിച്ചെത്തിയ ബിയ്യം കായല്‍ വള്ളം കളി മത്സരത്തില്‍ 12 മേജര്‍ വള്ളങ്ങളും 17 മൈനര്‍ വള്ളങ്ങളുമുള്‍പ്പെടെ 29 വള്ളങ്ങളാണ് ഇത്തവണ മത്സരത്തില്‍ മാറ്റുരച്ചത്. മത്സരത്തിന്റെ മുന്നോടിയായി ജലഘോഷയാത്രയും നടന്നിരുന്നു.

മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായല്‍ ജലോത്സവത്തിന് മലപ്പുറം, പാലക്കാട് , തൃശൂര്‍ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയത്. ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, പൊന്നാനി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകര്‍. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പി.നന്ദകുമാര്‍ എം.എല്‍.എ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് 25000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10000 രൂപയുമാണ് സമ്മാനത്തുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!