പരപ്പനങ്ങാടി: ലഡാക്കില്‍ വീരമൃത്യുവരിച്ച മലയാളി സൈനികന്‍ മുഹമ്മദ് ഷൈജലിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് സിഎഫ്‌സി ആര്‍ട്‌സ് ,സ്‌പോര്‍ട്‌സ് ആന്റ് ചാരിറ്റി ക്ലബ്ബ് അയ്യപ്പന്‍കാവ്.
പരപ്പനങ്ങാടി അയ്യപ്പന്‍കാവില്‍ വെച്ച് നടന്ന പരിപാടിയില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍,കൗണ്‍സിലറും ഇഎഇ മെമ്പറുമായ മുസ്തഫ PV, കൗണ്‍സിലര്‍ സൈദലവികോയ, സുബൈദാര്‍ മേജര്‍ ബീരാന്‍ കുട്ടി്, മലപ്പുറം സൈനിക കൂട്ടായ്മ ജില്ലാ സെക്രട്ടറി ഹരീഷ് ,ജില്ല സൈനിക വെല്‍ഫെയര്‍ അസോസിയേഷന്‍ ഡയറക്ട്ടര്‍ മജീദ് നെല്ലിക്കുത്ത്, ,റിട്ടയര്‍ മിലിറ്ററിക്യാപ്റ്റന്‍ ബാല സ്വാമി, റിട്ടയര്‍ ആര്‍മി ഇന്റലിജന്‍സ് ഓഫീസര്‍ സാദിഖ്, പരപ്പനങ്ങാടി സൗഹൃദ സംഘം റിയാദിന്റെ പ്രതി നിധി സമീര്‍ കൊടപ്പാളി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
CFC സെക്രട്ടറി അനില്‍കുമാര്‍ പാലശ്ശേരി സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് സൈദലവി. പി അധ്യക്ഷത വഹിച്ചു.




