Section

malabari-logo-mobile

കോവിഡ് നിയന്ത്രണത്തിന് വിരാമം; തിയറ്ററുകളില്‍ ‘ആറാട്ട്’ പ്രദര്‍ശനത്തിന് എത്തുന്നു

HIGHLIGHTS : Cessation of Kovid control; 'Arat' is coming to theaters

കോവിഡ് സംബന്ധിച്ച തരംതിരിവില്‍ നിലവില്‍ സി കാറ്റഗറിയില്‍ ഒരു ജില്ലയും ഇല്ലാത്തതിനാല്‍ തിയറ്ററുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ തടസ്സമില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ആറാട്ട്’. തീയേറ്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതിനാല്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി ജില്ലകളില്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഹര്‍ജി നല്‍കിയിരുന്നു. ബാര്‍ ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഇല്ലാത്ത നിയന്ത്രണമാണു തിയറ്ററുകള്‍ക്ക് ഉള്ളതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. ജസ്റ്റിസ് എന്‍.നഗരേഷ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

sameeksha-malabarinews

ഫെബ്രുവരി 18ന് ആറാട്ട് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനു ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.

ബി. ഉണ്ണിക്കൃഷ്ണനാണ് സംവിധാനം. ഉദയ് കൃഷ്ണയാണ് തിരക്കഥ. ശ്രദ്ധ ശ്രീനാഥാണ് മോഹന്‍ലാലിന്റെ നായിക. സിദ്ധിഖ്, സായ്കുമാര്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍, സമ്പത്ത് രാജ്, രാമചന്ദ്ര രാജു, നേഹ സക്‌സേന, ജോണി ആന്റണി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!