പൊന്നാനിയിൽ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു

പൊന്നാനി: ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു. കടവനാട് പറങ്കിവളപ്പ് ക്ഷേത്രത്തിന് പിറകുവശം താമസിക്കുന്ന അടാണശ്ശേരി ഉമ്മുവിൻ്റെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്.

ഈ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്ന ഉമ്മുവിന്റെ മകന്റെ മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെയുള്ളവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ മേൽക്കൂരയിലെ ഓട് ഇളകുന്ന ശബ്ദംകേട്ട വീട്ടുകാർ വീടിനകത്തു നിന്നും പുറത്തേക്ക് ഓടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top