Section

malabari-logo-mobile

ഭാഗ്യ ദേവത കടാക്ഷിച്ചു, കാരുണ്യയുടെ ഒന്നാംസമ്മാനം അടക്കം എടുത്ത അഞ്ചു ലോട്ടറിക്കും സമ്മാനമടിച്ച് കുട്ടമ്പുഴ സ്വദേശി ഓട്ടോഡ്രൈവര്‍

HIGHLIGHTS : Kuttampuzha native auto driver wins five lotteries including Karunya's first prize

‘കാരുണ്യ’ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷത്തിനൊപ്പം 8,000 രൂപവീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളും അടക്കം കുട്ടംപുഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എടുത്ത അഞ്ചു ലോട്ടറിക്കും സമ്മാനം. നൂറേക്കര്‍ തെങ്ങുവിള ടി.ആര്‍. ഹുസൈന്‍ (42) ആണ് ഭാഗ്യവാന്‍. വല്ലപ്പോഴുമാണ് ഹുസൈന്‍ ലോട്ടറി എടുക്കുന്നത്. ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ പി.ഡബ്ല്യു. 749886 നമ്പര്‍ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. നൂറേക്കര്‍ പ്ലാച്ചിക്കാട്ട് രാജന്റെ പക്കല്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.

ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. 15 കൊല്ലമായി ഓട്ടോ ഓടിക്കുന്നു. പ്രായമായ മാതാപിതാക്കളടക്കമുള്ള ആറംഗ കുടുംബത്തിന്റെ ഏക അത്താണിയാണ് ഹുസൈന്‍. കഴിഞ്ഞ ഒക്ടോബറില്‍ മഴയില്‍ ഓടുമേഞ്ഞ വീടിന്റെ മുന്‍ഭാഗം ഇടിഞ്ഞുവീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്താലാണ് താത്കാലിക പണികള്‍ തീര്‍ത്തത്.

sameeksha-malabarinews

കടബാധ്യത തീര്‍ത്ത് പുതിയൊരു വീടുവെയ്ക്കുകയാണ് ഹുസൈന്റെ സ്വപ്നം. കുട്ടംപുഴ പ്ലാത്തിക്കാട് രാജനില്‍ നിന്ന് വാങ്ങിയ പുന്നേക്കാട് ബി.കെ. ലോട്ടറി ഏജന്‍സിയിയുടെ ഭാഗ്യക്കുറികളാണ് സമ്മാനാര്‍ഹമായത്. കുട്ടംപുഴ ഫെഡറല്‍ ബാങ്ക് ശാഖയില്‍ തിങ്കളാഴ്ച ലോട്ടറി ഏല്‍പ്പിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!