പരപ്പനങ്ങാടിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ വാഹനമിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

പരപ്പനങ്ങാടി; റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സ്‌കൂട്ടറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ചിറമംഗലം മനക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എറണാകുളത്ത് നിന്നും കുന്നമംഗലത്തേക്ക് സിമിന്റുമായി പോകുകയായിരുന്ന ലോറി ഇവിടെ പാര്‍ക്ക് ചെയ്തതായിരുന്നു. ഇവിടെ വളവാണ്. ലോറിയുടെ പകുതിയോളം റോഡിലായാണ് പാര്‍ക്ക് ചെയ്തിരുന്നത്. വളവ് തിരിഞ്ഞുവന്ന സ്‌കൂട്ടര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു.് ഇതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ മുന്‍ഭാഗം തകര്‍ന്നു.

Share news
error: Content is protected !!
Scroll to Top