സംസ്ഥാനത്ത് ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തില്‍ ഇന്ന് തീരുമാനം. വൈകിട്ട് വരെയാക്കുന്നതില്‍ ഇന്നലെ ചര്‍ച്ച നടന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് തീരുമാനം ഉണ്ടാകും.

14-ാം തിയതി മുതലാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നത്. ക്ലാസുകള്‍ വൈകിട്ട് വരെയാക്കാനാണ് ആലോചന.

ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകള്‍ തുടരേണ്ടതുണ്ടോയെന്നതിലും തീരുമാനം ഉണ്ടാകും.

 

Share news
error: Content is protected !!
Scroll to Top