സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം:സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം കേരളത്തിലെത്തി. ഇന്ന് രാവിലെ തലസ്ഥാനത്തെ ജനറല്‍ ആശുപത്രിയില്‍ സംഘം സന്ദര്‍ശനം നടത്തി. ഡോ. റീജി ജെയിന്‍, ഡോ.വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തും. കൊവിഡ് വ്യാപനം തടയുന്നതിനായി കേരളം സ്വീകരിക്കുന്ന നടപടികളും ചികിത്സകളെ സംബന്ധിച്ചുമുള്ള കാര്യങ്ങളൊക്കെ മനസിലാക്കുന്നതിനായാണ് കേന്ദ്രസംഘം കേരളത്തില്‍ എത്തിയിരിക്കുന്നത്.

രാജ്യത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. വ്യാപനം കൂടുതലുള്ള ജില്ലകളിലും സംഘം പരിശോധന നടത്തിയേക്കും. സന്ദര്‍ശന ശേഷം സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും.

 

Share news
error: Content is protected !!
Scroll to Top