കൊച്ചി:മുകേഷ് എംഎല്‍എയെ ഫോണ്‍ ചെയ്തതുമായി ബന്ധപ്പെട്ടവിവാദത്തില്‍ പ്രതികരണുമായി ഒറ്റപ്പാലത്തെ കുട്ടി. താന്‍ മുകേഷ് എംഎല്‍എയെ വിളിച്ചത് കൂട്ടുകാരന് വേണ്ടിയാണെന്ന് കുട്ടി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണ്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വിളിച്ചത്. സിനിമാ നടന്‍ ആയതുകൊണ്ടാണ് ആ കോള്‍ റക്കോര്‍ഡ്‌ചെയ്തത്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണ്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് അത് ലഭ്യമാക്കാനായി പറ്റുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് സ്‌കൂളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. അമ്മ തനിക്ക് ഫോണ്‍ വാങ്ങി തന്നത് വളരെ കഷ്ടപ്പെട്ടിട്ടാണ്. ബാക്കിയുള്ള കുട്ടികള്‍ എത്രത്തോളം കഷ്ടപ്പെടുമെന്ന് കരുതിയാണ് എംഎല്‍എയെ വിളിക്കാന്‍ തീരുമാനിച്ചത്. മുകേഷ് എംഎല്‍എ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ നല്‍കുന്ന കാര്യമൊക്കെ അറിഞ്ഞിരുന്നു. അതനുസരിച്ചാണ് വിളിച്ചത്. അദേഹത്തെ ആറുതവണ വിളിച്ചു. അതിനിടെ അദേഹത്തിന്റെ സൂം മീറ്റിംഗ് കട്ടായി. പിന്നീട് തിരിച്ച് വിളിക്കുകയായിരുന്നു. ആറ് തവണ താന്‍ വിളിച്ചതുകൊണ്ടാണ് അദേഹംം ദേഷ്യപ്പെട്ടത്. ആര്‍ക്കായാലും ദേഷ്യം വരും.തനിക്ക് പരാതിയില്ലെന്നും കുട്ടി പറഞ്ഞു.
പാലക്കാട് സ്വദേശിയായ കുട്ടി കഴിഞ്ഞദിവസമാണ് മുകേഷ് എംഎല്‍എയുമായി ഫോണില്‍ നടത്തിയ സംഭാഷണം പുറത്തുവന്നത്. പരാതി പറയാനായി വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് എംഎല്‍എ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് ആരോപണം.സംഭവം വിവാദമായതോടെ എംഎല്‍എ രംഗത്തെത്തിയിരുന്നു.




