Section

malabari-logo-mobile

കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

HIGHLIGHTS : Central GST officer caught in vigilance while accepting bribe

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ടിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വയനാട് കല്‍പ്പറ്റ സിജിഎസ്ടി സൂപ്രണ്ട് പര്‍വീന്തര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്.  ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ വിജിലന്‍സ് കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തത്.

നേരത്തെ ഒരു കരാറുകാരന്‍ നികുതിയായി 9 ലക്ഷം രൂപ അടച്ചിരുന്നു. ഇയാളില്‍ നിന്ന് പത്ത് ലക്ഷം രൂപ അധികം അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ് നോട്ടീസ് നല്‍കി. അത്രയും തുക അടയ്ക്കേണ്ടതില്ലെന്നായിരുന്നു കരാറുകാരന്റെ അവകാശ വാദം. ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ നികുതി കുറച്ച് തരാമെന്നായിരുന്നു സൂപ്രണ്ടിന്റെ നിലപാട്. ഇക്കാര്യം കരാറുകാരന്‍ വിജിലന്‍സിനെ അറിയിച്ചു.

sameeksha-malabarinews

വിജിലന്‍സ് നല്‍കിയ പണവുമായി പര്‍വീന്തര്‍ സിങിനെ കാണാന്‍ കരാറുകാരന്‍ എത്തി. കരാറുകാരന്റെ പക്കല്‍ നിന്ന് പണം പര്‍വീന്തര്‍ സിങ് കൈപ്പറ്റിയതിന് പിന്നാലെ ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!