വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജിലെ ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജിലെ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളില്‍ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ജൂണ്‍ 16 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളോടെ പ്രിന്‍സിപ്പളിന്റെ മുമ്പാകെ ഹാജരാകണം. ലക്ചറര്‍ തസ്തികയില്‍ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ്ക്ലാസ് ബി.ടെകും, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും, ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സിയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952383924
അപേക്ഷ ക്ഷണിച്ചു
വെസ്റ്റ്ഹില്‍ ഗവ.പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍, കെമിക്കല്‍, ടൂള്‍ & ഡൈ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ലക്ചറര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളോടെ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ലക്ചറര്‍ തസ്തികയില്‍ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി.ടെകും, ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സിയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952383924
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




