സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് തിരിച്ച നാല് വയസുകാരന്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിച്ച് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കാറിടിച്ച് നാലു വയസുകാരന്‍ മരിച്ചു. ആനക്കല്ല് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് (4) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ആനക്കല്ല് തടിമില്ലിന് സമീപത്ത് വച്ച് കാര്‍ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ കാഞ്ഞിരപ്പള്ളി 26ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top