Section

malabari-logo-mobile

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍.

HIGHLIGHTS : Central Government to prepare legal framework for working from home.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇനിയുള്ള നാളുകള്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരം ആയി മാറും എന്ന വിലയിരുത്തലില്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. വര്‍ക്ക് ഫ്രം ഹോം ചട്ടങ്ങളില്‍ ജീവനക്കാരുടെ തൊഴില്‍ സമയം കൃത്യമായി നിശ്ചയിക്കും ഇന്റര്‍നെറ്റ് വൈദ്യുതി എന്നിവക്ക് വരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും കോവി ഡ് സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ രീതിയായി മാറും എന്ന അടിസ്ഥാനത്തിലാണ് നീക്കം.

പോര്‍ച്ചുഗലിലെ നിയമനിര്‍മ്മാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത് നിലവില്‍ ഇന്ത്യയില്‍ വര്‍ക്ക് ഫ്രം ഹോം നിയമപരമായ ചട്ടക്കൂടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങള്‍ തയ്യാറാക്കുന്നത്. ജീവനക്കാരുടെ ജോലി സമയം വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലിചെയ്യുമ്പോള്‍ അധികമായി വേണ്ടിവരുന്ന വൈദ്യുതിചാര്‍ജ് ഉപയോഗം എന്നിവയ്ക്കുള്ള തുക തുടങ്ങിയവ ക്രമപ്പെടുത്തുന്ന കാര്യത്തിലും ആലോചനയുണ്ട്.

sameeksha-malabarinews

കഴിഞ്ഞ ജനുവരി മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വര്‍ക്ക് ഫ്രം ഹോം തീയതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് എന്നാല്‍ ഇതിനു മുമ്പ് തന്നെ നിബന്ധനകള്‍ക്ക് വിധേയമായി പല ഐടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കിയിരുന്നു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!