Section

malabari-logo-mobile

റോട്ട് വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, പിറ്റ്ബുള്‍ ടെറിയര്‍ തുടങ്ങിയ നായക്കളുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്രം നിരോധിച്ചു

HIGHLIGHTS : Center bans import and sale of dogs like Rottweiler, American Bulldog and Pitbull Terrier

ന്യൂഡല്‍ഹി: റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, പിറ്റ്ബുള്‍ ടെറിയര്‍ തുടങ്ങി ഇരുപതില്‍ കൂടുതല്‍ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അപകടകാരികളായ ഇത്തരം നായകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ െൈലസന്‍സ് നല്‍കരുതെന്ന് നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഇത്തരം നായകള്‍ മനുഷ്യ ജീവന് അപകടകാരികള്‍ ആണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. അപകടകാരികള്‍ ആയ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് നായകളുടെ നിരോധനവും, ഇതുവരെ ഇവര്‍ക്ക് അനുവദിച്ച ലൈസന്‍സുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

sameeksha-malabarinews

പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്‌ബോല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ , മാസ്ടിഫ്‌സ്, റോട്ട്വീലര്‍, ടെറിയര്‍, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്‌സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ എന്നിവയും ബാന്‍ഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളുടെയും ഇറക്കുമതിയും വില്പനയുമാണ് വിലക്കിയത്. ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!