Section

malabari-logo-mobile

ഭിന്നശേഷി ദിനാചരണം; സംസ്ഥാനതല പരിപാടി ഡിസംബര്‍ മൂന്നിന് തിരൂരില്‍ നടക്കും

HIGHLIGHTS : Celebration of Disability Day; The state level program will be held in Tirur on December 3

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടി ഡിസംബര്‍ മൂന്നിന് തിരൂരില്‍ നടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് വിതരണം, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, നിഷ്, നിപ്മെര്‍, സിഡിഎംആര്‍പി, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് എന്നിവയുടെ എക്സിബിഷനുകളും ഭിന്നശേഷിക്കാരുടെ കലാപരിപാടികളും ജില്ലയില്‍ സംഘടിപ്പിക്കും.

പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാകലക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാതല ഉദ്യോഗസ്ഥരുടെയും താലൂക്ക് തല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തിരൂര്‍ സബ്കലക്ടര്‍ സച്ചിന്‍ കുമാര്‍ യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എ.ഡി.എം. എന്‍.എം മെഹറലി പരിപാടി വിശദീകരികരിച്ചു. വിവിധ ജനപ്രതിനിധികളുടെയും ഭിന്നശേഷി സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായ സ്വാഗത സംഘം തിരൂരില്‍ ചേരുന്നതിന് യോഗം തീരുമാനിച്ചു.

sameeksha-malabarinews

കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഡിഎംആര്‍പിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കോളജ് വിദ്യാര്‍ഥികളെയും മറ്റു പൊതുപ്രവര്‍ത്തകരെയും യോജിപ്പിച്ച് ഫ്ലാഷ് മോബുകള്‍ നവംബര്‍ 20 മുതല്‍ നടത്തും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോസഫ് റെബല്ലോ തുടങ്ങി വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!