
താനൂര്‍: അവധി ആഘോഷിക്കാന്‍ വെള്ളക്കെട്ടില്‍ എത്തിയവര്‍ക്ക് താക്കീതുമായി താനൂര്‍ പൊലീസ്. നന്നമ്പ്ര കുണ്ടൂര്‍ ആശാരിതാഴം കൊടിഞ്ഞി റോഡിലെ വെള്ളക്കെട്ടിലേക്കാണ് കുടുംബസമേതം അവധി ആഘോഷിക്കാന്‍ എത്തിയത്.
നാട്ടുകാര്‍ വിവര മറിയിച്ചതിനെ തുടര്‍ന്ന് താനൂര്‍ പൊലീസ് സ്ഥലത്തെത്തി ആളുകളെ വിരട്ടിയോടിക്കുകയായിരുന്നു. പലതവണ അപകട മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചാണ് പലരും റോഡിലെ വെള്ളക്കെട്ടിലേക്ക് പോകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുട്ടികളെയും കൊണ്ടാണ് പലരും ഇവിടെ എത്തുന്നത്. ആശാരി താഴത്തെ തോട്ടില്‍വീണ് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. നീര്‍നായ്ക്കളുടെ ആക്രമണവുമുണ്ടായിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




