
തിരൂര്‍: തൃത്താലയില്‍നിന്ന് കാണാതായ ഓട്ടോ ഡ്രൈവര്‍ക്കായി ഭാരതപ്പുഴയില്‍ തിരച്ചില്‍ നടത്തി. തൃത്താല കപ്പൂര്‍ കല്ലടത്തൂര്‍ വടക്കത്തുവളപ്പില്‍ മനോഹര (57)നെയാണ് കാണാതായത്.
കഴിഞ്ഞ 27ന് രാവിലെ ഓട്ടോയുമായി വീട്ടില്‍നിന്നിറങ്ങിയതായിരുന്നു.
എന്നാല്‍, മൊബൈല്‍ ഫോണുകളും പഴ്‌സും എടുക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് സംശയംതോന്നി അന്വേഷിച്ചപ്പോള്‍ ഓട്ടോ പടിഞ്ഞാറെങ്ങാടിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് തൃത്താല പൊലീസില്‍ പരാതി നല്‍കി.
ഇതിനിടെ, മനോഹരനെ കുറ്റിപ്പുറത്തും തിരുന്നാവായയിലും കണ്ടതായി വിവരം ലഭിച്ചു. പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധന്‍ യാഹുട്ടി പാറലകത്തിന്റെ നേതൃത്വത്തില്‍ തിരച്ചിലും നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




