Section

malabari-logo-mobile

കാവേരി നദീജല തര്‍ക്കം, ബെംഗളൂരുവില്‍ സെപ്തംബര്‍ 26ന് ബന്ദിന് ആഹ്വാനം

HIGHLIGHTS : Cauvery water dispute, Bandh called for September 26 in Bengaluru

ബെംഗളൂരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ സെപ്തംബര്‍ 26ന് കര്‍ഷക സംഘടനകളും കന്നട അനുകൂല സംഘടനകളും ബെംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്തു. വിവിധ കര്‍ഷക സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, കന്നട അനുകൂല സംഘടനകള്‍ തുടങ്ങിയവ ഉള്‍പ്പെടെ 100ലധികം സംഘടനകളാണ് ബന്ദിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ബന്ദ് നടത്തുന്നതിന് മുന്നോടിയായി ശനിയാഴ്ച ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ കര്‍ഷക സംഘടനകളും കന്നട അനുകൂല സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടുന്ന കര്‍ണാടക ജല സംരക്ഷണ സമിതിയുടെ യോഗം ചേര്‍ന്നു. സെപ്തംബര്‍ 26ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബെംഗളൂരുവില്‍ ബന്ദ് നടത്തുക.

അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സേവനങ്ങള്‍ മാത്രമെ അനുവദിക്കുകയുള്ളുവെന്നും വാണിജ്യ സ്ഥാപനങ്ങളും ഐ.ടി കമ്പനികളും മറ്റെല്ലാ സ്ഥാപനങ്ങളും ബന്ദുമായി സഹകരിക്കണമെന്ന് കര്‍ഷക നേതാവ് കുറബര ശാന്തകുമാര്‍ ആവശ്യപ്പെട്ടു. ബെംഗളൂരുവിന് ലഭിക്കേണ്ട വെള്ളമാണ് തമിഴ്‌നാടിന് നല്‍കുന്നതെന്നും ഇതിനാല്‍ തന്നെ ബന്ദ് ബെംഗളൂരു നിവാസികളുടെതാണെന്നും എല്ലാവരുടെയും പൂര്‍ണ പിന്തുണയോടെയായിയിരിക്കും ബന്ദ് നടത്തുകയെന്നും കുറുബര ശാന്തകുമാര്‍ പറഞ്ഞു. ബന്ദിന് ബിജെപി, ജെഡിഎസ് തുടങ്ങിയ പാര്‍ട്ടികളും പിന്തുണച്ചിട്ടുണ്ട്. കാവേരി നദീ ജല പ്രശ്‌നം ഓരോരുത്തരുടെയും പ്രശ്‌നമായി കണ്ടുകൊണ്ട് ബെംഗളൂരു നഗരത്തെ നിശ്ചലമാക്കിയുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് ബന്ദിലൂടെ ലക്ഷ്യമിടുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും കന്നഡിഗരുടെ അവകാശങ്ങള്‍ക്കായാണ് സമരമെന്നും നേതാക്കള്‍ പറഞ്ഞു.

sameeksha-malabarinews

വിഷയത്തില്‍ കര്‍ഷകസംഘടനകള്‍ കാവേരി ഹിതരക്ഷണ സമിതി ശനിയാഴ്ച മാണ്ഡ്യയില്‍ നടത്തിയ ബന്ദ് പൂര്‍ണമായിരുന്നു. സെപ്റ്റംബര്‍ 13 മുതല്‍ 27വരെ 15 ദിവസത്തില്‍ കര്‍ണാടക തമിഴ്‌നാടിന് 5000 ഘന അടി കാവേരി വെള്ളം നല്‍കണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. സംസ്ഥാനം വന്‍ വരള്‍ച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്‌നാടിന് കനത്ത മഴ ലഭിച്ചപ്പോള്‍ കര്‍ണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാല്‍ വെള്ളം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്നുമാണ് കര്‍ണാടകയുടെ നിലപാട്. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കര്‍ണാടകയുടെ ഹരജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീണ്ടും സമരം ശക്തമാവുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!