Section

malabari-logo-mobile

മുടി ഡൈ ചെയ്യാന്‍ കുറച്ച് വഴികളറിഞ്ഞാലോ….

HIGHLIGHTS : If you know some ways to dye your hair...

– ഹെന്ന : മൈലാഞ്ചി ചെടിയുടെ ഇലകളില്‍ നിന്ന് നിര്‍മ്മിച്ച പ്രകൃതിദത്ത ഹെയര്‍ ഡൈയാണ് ഹെന്ന. ഇത് മുടിക്ക് ചുവപ്പ് അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന തവിട്ട് നിറം നല്‍കാന്‍ സഹായിക്കും.മൈലാഞ്ചി വെള്ളത്തിലോ അല്ലെങ്കില്‍ തൈര്,നാരങ്ങനീര് പോലുള്ള മറ്റ് പ്രകൃതിദത്ത ചേരുവകളിലോ കലര്‍ത്തി മുടിയില്‍ പുരട്ടുക,കുറച്ച് മണിക്കൂര്‍ നേരം വയ്ക്കുക ശേഷം കഴുകികളയുക.

 

– ബീറ്റ്‌റൂട്ട് ജ്യൂസ് : ബീറ്റ്‌റൂട്ട് ജ്യൂസ് മുടിക്ക് ചുവപ്പ് അല്ലെങ്കില്‍ പര്‍പ്പിള്‍ നിറം നല്‍കന്നവയാണ്. ബീറ്റ്‌റൂട്ട് ജ്യൂസ് അടിച്ച്,അരിച്ചെടുത്ത് മുടിയില്‍ പുരട്ടുക.ഒരു മണിക്കൂറോ അതിലധികമോ നേരം വയ്ക്കുക, ശേഷം കഴുകികളയുക.

sameeksha-malabarinews

 

– വാല്‍നട്ട് ഷെല്‍ പൊടി : ബ്രൗണ്‍ അല്ലെങ്കില്‍ കറുത്ത മുടിയുള്ളവര്‍ക്ക്,മുടി ഒന്നൂടെ കറുപ്പിക്കാന്‍ വാല്‍നട്ട് ഷെല്‍ പൗഡര്‍ ഉപയോഗിക്കാം.വാല്‍നട്ട് ഷെല്‍ പൊടി വെള്ളത്തിലോ എണ്ണയിലോ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ പുരട്ടുക.ഒരു മണിക്കൂറോ അതിലധികമോ നേരം വയ്ക്കുക,ശേഷം കഴുകികളയുക.

 

ഈ ഡൈകള്‍ മറ്റു ഡൈകള്‍ പോലെ ദീര്‍ഘകാല ഫലങ്ങള്‍ ഉണ്ടാക്കിയേക്കില്ല.ആദ്യം ഒരു ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രം ഇവ ഉപയോഗിക്കുക. ഫലപ്രാപ്തി മുടിയുടെ തരത്തെയും നിലവിലെ നിറത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. കൂടാതെ ആവശ്യമുള്ള നിറമാവാന്‍ സമയമെടുത്തേക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!