Section

malabari-logo-mobile

കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല;ഡോ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

HIGHLIGHTS : Caste abuse against dancer, dance teacher and actor Dr RLV Ramakrishnan

കൊച്ചി: നര്‍ത്തകനും നൃത്താധ്യാപകനും നടനുമായ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം. നര്‍ത്തകിയായ കലാമണ്ഡലം സത്യഭാമയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. സൗന്ദര്യമുള്ള പുരുഷന്മാര്‍ ആണ് മോഹിനിയാട്ടം കളിക്കേണ്ടത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. സൗന്ദര്യമുള്ള പുരുഷന്മാര്‍ ആണ് മോഹിനിയാട്ടം കളിക്കേണ്ടത്. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും കലാമണ്ഡലം സത്യഭാമ പരാമര്‍ശിച്ചു.

ഈ ജാതി അധിക്ഷേപത്തിനെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേര്‍ത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവര്‍ പറഞ്ഞു. ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എടുക്കുന്നതിലും ഇവര്‍ക്ക് താല്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഈ സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുന്നതായും ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു.

sameeksha-malabarinews

സംഭവത്തില്‍ കല-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധിപ്പേര്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണ അറിയിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!