Section

malabari-logo-mobile

ഉത്തരേന്ത്യയുടെ ഏതോ ഉള്‍ഗ്രാമത്തില്‍ ആണോ ഇവര്‍ ജീവിക്കുന്നത്?ആര്‍ എല്‍വി രാമകൃഷ്ണന് പിന്തുണയുമായി സീമ ജി നായര്‍

HIGHLIGHTS : Actress Seema G Nair reacts to the abuse of Dr. RL V Ramakrishnan

ഡോ.ആര്‍ എല്‍ വി രാമകൃഷ്ണന് നേരെയുണ്ടായ അധിക്ഷേപത്തില്‍ പ്രതികരിച്ച് നടി സീമ ജി നായര്‍. കലാമണ്ഡലം എന്ന വലിയൊരു കലാലയത്തിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ത്തുവെക്കുന്ന ഒരു കലാകാരി രാമകൃഷ്ണനെ നിരന്തരം ആക്ഷേപിക്കുന്നുവെന്ന് ..താഴ്ന്ന ജാതിക്കാരനായതുകൊണ്ടും ,കറുത്തവനായതുകൊണ്ടും ,തന്റെ കഴിവുകള്‍ തനിക്കു ചേര്‍ന്നതല്ലയെന്നതാണ് ഭവതിയുടെ ഭാഷ്യം ..ഈ ഭവതി ആരാണെന്നു എനിക്കറിയില്ല ,ഏതേലും വലിയ കോലോത്തെ തമ്പുരാട്ടിയാണൊന്നും എനിക്കറിയില്ല…ഈ നൂറ്റാണ്ടിലും സവര്‍ണ്ണന്‍ ,അവര്‍ണ്ണന്‍ ..താഴ്ന്ന ജാതി ,മേല്‍ജാതി ,ഉത്തരേന്ത്യയുടെ ഏതോ ഉള്‍ഗ്രാമത്തില്‍ ആണോ ഇവര്‍ ജീവിക്കുന്നത് എന്നും സീമ ജി നായര്‍ തന്റെ എഫ്ബി പോസ്റ്റില്‍ കുറിച്ചു

സീമ ജി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

sameeksha-malabarinews

നമസ്ക്കാരം ശുഭദിനം ഇന്നലെയാണ് യാദൃശ്ചികമായി രാമകൃഷ്ണന്റെ ഒരു പോസ്റ്റ് കണ്ടത് ..കലാമണ്ഡലം എന്ന വലിയൊരു കലാലയത്തിന്റെ പേര് സ്വന്തം പേരിനോട് ചേർത്തുവെക്കുന്ന ഒരു കലാകാരി രാമകൃഷ്ണനെ നിരന്തരം ആക്ഷേപിക്കുന്നുവെന്ന് ..താഴ്ന്ന ജാതിക്കാരനായതുകൊണ്ടും ,കറുത്തവനായതുകൊണ്ടും ,തന്റെ കഴിവുകൾ തനിക്കു ചേർന്നതല്ലയെന്നതാണ് ഭവതിയുടെ ഭാഷ്യം ..ഈ ഭവതി ആരാണെന്നു എനിക്കറിയില്ല ,ഏതേലും വലിയ കോലോത്തെ തമ്പുരാട്ടിയാണൊന്നും എനിക്കറിയില്ല ..പക്ഷെ ഒന്നറിയാം ,സ്വന്തം ചേട്ടൻ (കലാഭവൻ മണിയെന്ന ആ വലിയ മനുഷ്യന്റെ )ആഗ്രഹത്തിനൊത്തു പടിച്ചുയർന്നത് കേരളത്തിലെ പ്രശസ്ത കലാലയങ്ങളിലൂടെ തന്നെയാണ് ,അത് മാത്രവുമല്ല ,തൊട്ടതെല്ലം പൊന്നാക്കി ,റാങ്കുകൾ വാരികൂട്ടിയാണ് പഠിച്ചിറങ്ങിയതും ..പിന്നെ എവിടെയാണ് ഇവർക്കു തെറ്റിയത് ..അതൊക്കെ പോട്ടെ ,ഈ നൂറ്റാണ്ടിലും സവർണ്ണൻ ,അവർണ്ണൻ ..താഴ്ന്ന ജാതി ,മേൽജാതി ,ഉത്തരേന്ത്യയുടെ ഏതോ ഉൾഗ്രാമത്തിൽ ആണോ ഇവർ ജീവിക്കുന്നത് ..ഏതു ജാതിയാണേലും ,നമ്മുടെ ശരീരത്തു നിന്ന് വരുന്ന ചോരയുടെ നിറം ഒന്നാണ് ..സത്യത്തിൽ പുച്ഛം തോന്നുന്നു ..ഇന്നും ഇവിടെയൊക്കെ ഇത് നിലകൊള്ളുന്നല്ലോയെന്നോർത്തു ..രാമകൃഷ്ണ എനിക്കൊന്നേ പറയാനുള്ളു ..ഈ താഴ്ത്തികെട്ടലിനെ കാറ്റിൽ പറത്തി ..ഇതൊന്നും നമ്മളെ ബാധിക്കുന്നില്ലായെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു മുന്നോട്ടു പോവുക ,നിന്റെ കലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക ..പുലമ്പുന്നവർ പുലമ്പട്ടെ ..നീ ഒരു ഫിനിക്സ് പക്ഷിയായി മാറുക ..നന്മകൾ നേരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!