വള്ളിക്കുന്ന്: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ അഭിമുഖ്യത്തില്‍ കശുമാവ് കൃഷി വ്യാപനത്തിന്റെ
ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള ബഡ് ചെയ്ത കശുമാവിന്‍ തൈകള്‍ വീടുകളില്‍ വെച്ചു പിടിക്കുന്ന പദ്ധതിയാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ തുടക്കം.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കശുമാവിന്‍ തൈക്കളുടെ നടലും പരിപാലനവും തൊഴിലുറപ്പ് പദ്ധതിക്കാര്‍ ആണ് ഏറ്റെടുത്തിട്ടുള്ളത്.
അധികം പൊക്കം വയ്ക്കാത്തതും ചുരുങ്ങിയ സ്ഥലത്ത് വളര്‍ത്താവുന്നതുമായ കശുമാവില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് ഉല്‍പ്പാദനം ലഭിക്കും.
പദ്ധതിയുടെ ഉല്‍ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിജയന്‍ പൊക്കടവത്ത് അദ്ധ്യക്ഷത വഹിച്ചു, ഗീതാ രാമകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി




