Section

malabari-logo-mobile

കര്‍ണാടകയില്‍ 26ന് കോളേജുകള്‍ തുറക്കും; പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രം

HIGHLIGHTS : Colleges to open in Karnataka on May 26; Admission is by vaccine only

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഈ മാസം 26ന് കോളേജുകള്‍ തുറക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വാക്സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനത്തിന് അനുമതി ഉണ്ടായിരിക്കുക. രണ്ട് ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കിയ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്ക് മത്രമായിരിക്കും കോളേജിലേക്ക് പ്രവേശനം അനുവതിക്കുക.

സംസ്ഥാനത്തെ സ്വകാര്യ, സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ 65 ശതമാനം കുട്ടികളും വാക്സിന്‍ സ്വീകരിച്ചതായി ഉപമുഖ്യമന്ത്രി അശ്വത്നാരായണ്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോളേജുകളില്‍ 26ന് തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ചെയ്തിരുന്നു. ഡിപ്ലോമ കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

sameeksha-malabarinews

സംസ്ഥാനത്തെ മെഡിക്കല്‍, ദന്തല്‍ കോളേജുകളും ഉടനടി തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൊവിഡ് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!