നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രോസിക്യൂഷൻ ആവശ്യങ്ങൾ വിചാരണ കോടതി തള്ളിയതിന് എതിരെയുള്ള ഹർജികളാണ് ഇന്ന് ഫയലിൽ സ്വീകരിച്ചത്. ജനുവരി ആറിന് ഹർജിയിൽ വിശദമായ വാദം കേൾക്കും. ഹർജിയിൽ പ്രതികൾക്ക് പ്രത്യേക ദൂതൻ വഴി ഹൈക്കോടതി നോട്ടീസ് അയച്ചു.

ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന ആവശ്യവും പ്രതികളുടെ ഫോൺവിളികളുടെ യഥാർത്ഥ രേഖകൾ വിളിച്ചു വരുത്തണം എന്ന ആവശ്യവും വിചാരണക്കോടതി തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റെതാണ് ഹർജി ഫയലിൽ സ്വീകരിച്ച കൊണ്ടുള്ള നടപടി.

നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർ വിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. ഇവരിൽ ഏഴ് പേർ നേരത്തെ സാക്ഷി പറഞ്ഞവരാണ് ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ട സാഹചര്യം ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഒമ്പത് പേരിൽ നിന്ന് പുതുതായി വിശദീകരണം തേടണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോസിക്യൂഷനന്റെ ഈ ആവശ്യം കഴിഞ്ഞ ദിവസം വിചാരണ കോടതി നിരസിച്ചു. മൂന്ന് പേരുടെ പുനർ വിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നൽകിയത് രണ്ടുപേരെ വിളിച്ചു വരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകി. എന്നാൽ അത് മതിയാവില്ല എന്ന നിലപാടിലായിരുന്നു പ്രോസിക്യൂഷൻ.

Share news
error: Content is protected !!
Scroll to Top