ദില്ലി: ഒമിക്രോണ്‍ വ്യാപനം കൂടിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ടി പി ആര്‍ തുടര്‍ച്ചയായി 0.5 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി. സ്‌കൂളുകളും കോളജുകളും, സ്വിമ്മിങ്ങ് പൂള്‍, ജിം, തീയറ്ററുകള്‍ തുടങ്ങിയവ അടച്ചിടും. നിയന്ത്രണത്തിന്റെ ഭാഗമായി മെട്രൊയിലും ഹോട്ടലുകളിലും 50 ശതമാനം ആളുകള്‍ക്കേ പ്രവേശനം അനുവദിക്കൂ. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കൂ.
സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജോലിക്കാര്‍ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. കടകള്‍ ഇടവിട്ട ദിവസങ്ങളിലെ തുറക്കാനാവൂ.വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേര്‍ക്ക് പങ്കെടുക്കാം. മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്ക് കൂടുന്ന സാഹചര്യത്തില്‍ അതും നിയന്ത്രിക്കും. നിയന്ത്രണങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി ആളുകളോട് ആവശ്യപ്പെട്ടു.




