താനൂരില്‍ ചീട്ടുകളി സംഘത്തെ പിടികൂടാന്‍ പോയ പോലീസ് സംഘത്തെ ആക്രമിച്ച 50 പേര്‍ക്കെതിരെ കേസ്

താനൂര്‍ : താനൂരില്‍ ചീട്ടുകളി സംഘത്തെ പിടികൂടാന്‍ പോയ പോലീസ് സംഘത്തെ ആക്രമിച്ച 50 പേര്‍ക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തയ്യാല തിരുനിലത്ത് കുടുംബ ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് പാടത്ത് പണം വച്ച് ചീട്ട് കളി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ എസ്‌ഐ എന്‍ ശ്രീജിത്തിനെയും സംഘത്തെയുമാണ് ആക്രമിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തതായി താനൂര്‍ സിഐ പി പ്രമോദ് അറിയിച്ചു.

 

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •