
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിങ് മാളില്‍ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. കുടുംബത്തോടൊപ്പം മാളിലെത്തിയ തിരുവന്തപുരം എആര്‍ ക്യാംപിലെ പൊലീസുകാരനായ മിഥുന്‍ റോയിക്കാണ് മര്‍ദനമേറ്റത്. നാല് പേരടങ്ങുന്ന സംഘമാണ് പൊലീസുകാരനെ കയ്യേറ്റം ചെയ്തത്.
ഈഞ്ചക്കലിലെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വച്ചാണ് സംഭവം.സംഭവത്തില്‍ മിഥുന്‍ റോയിയുടെ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. യുവാക്കളുടെ പരാതിയില്‍ പൊലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുൻ റോയിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പൊലിസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
പുതുവത്സര രാവില്‍ എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് മാളിലുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലിയായിരുന്നു അന്നത്തെ സംഘര്‍ഷം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



